ജപ്തി നേരിട്ട വീട്ടുകാർക്ക് ആശ്വാസമായി എൻഎസ് എസ് യൂണിറ്റ്

Written by Taniniram1

Published on:

തൃപ്രയാർ: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം തണൽ ഭവന പദ്ധതിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ലേല നടപടി നേരിടുന്ന വീടിന്റെ ആധാരം ഉടമയ്ക്ക് നൽകി. എൻഎസ് എസ് യൂണിറ്റ്. നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റാണ് ചാവക്കാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൻ്റെ തൃപ്രയാർ ബ്രാഞ്ചിൽ നിന്നും നാട്ടിക സ്വദേശി സന്തോഷ് കാളക്കൊടുവത്തിൻ്റെ വീടിന്റെ ആധാരം മുഴുവൻ കുടിശികയും തീർത്ത് വീണ്ടെടുത്ത് നൽകിയത്.

എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ വിവിധ ചലഞ്ചിലൂടെ പണമുണ്ടാക്കിയാണ് ആധാരം ബാങ്കിൽ നിന്നും തിരിച്ചെടുത്തത്. ആധാരം കളക്ടർ വി.ആർ. കൃഷ്ണതേജ ഗുണഭോക്താവിന്ന് കൈമാറി.

കഴിഞ്ഞവർഷം എ.കെ.ജി കോളനിയിൽ താമസിക്കുന്ന ലക്ഷ്മിയുടെ വീടിന്റെ ജപ്തി ഒഴിവാക്കി വീട് വച്ച് നൽകിയിരുന്നു. എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ എം.വി. പ്രതീഷ്, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ഇ.ആർ. രേഖ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ്, പി.ടി.എ പ്രസിഡന്റ് പി.എസ്.പി നസീർ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഇ.ബി. ഷൈജ, ↑ എൻ.എസ്.എസ് വളണ്ടിയർമാരായ കെ.വി. അക്ഷത്, ഹിബ ഫാത്തിമ, കെ.എച്ച്. നീരജ്, കെ.യു. ശ്രീലക്ഷ്മി, വിഷ്ണുവർദ്ധൻ, ഹിസാൻ നസ്രീം തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment