കോൺഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാലിനെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുപ്പിക്കില്ലെന്ന വാർത്തകൾ നിഷേധിച്ച് സുരേഷ് ഗോപി. പത്മജയെ തൃശൂരിൽ പ്രചാരണത്തിൽ പങ്കെടുപ്പിക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചുവെന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ. അങ്ങനെയൊരു ചിന്ത ബിജെപിക്കുണ്ടായിരുന്നെങ്കിൽ പത്മജയെ പാർട്ടിയിലേക്ക് എടുക്കില്ലെന്ന് തൃശൂരിലെ സ്ഥാനാർത്ഥി സുരേഷ് ഗോപി പറഞ്ഞു. പത്മജയെ പാർട്ടിയിലേക്ക് സ്വീകരിച്ചത് കേന്ദ്ര നേതൃത്വമാണ്. അതിൽ കേരളനേതാക്കൾക്ക് ആർക്കും പങ്കില്ല. തന്നെ സ്ഥാനാർത്ഥിയാക്കി തീരുമാനിച്ചിട്ടുണ്ടെങ്കിൽ ആ നേതൃത്വം പറയുന്നതാകും താൻ അനുസരിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു. പത്മജവേണുഗോപാൽ തന്റെ സഹോദരിയുടെ സ്ഥാനത്താണ്. പത്മജയ്ക്കൊപ്പം പാർട്ടി നിശ്ചയിക്കുന്ന വേദികൾ പങ്കിടും. ഇത് കല്യാണിക്കുട്ടിയമ്മയ്ക്കുള്ള സമർപ്പണമാണെന്നും ബിജെപി സ്ഥാനാർത്ഥി വ്യക്തമാക്കി. നേരത്തെ കെ.മുരളീധരനെ ശിഖണ്ഡിപ്രയോഗം നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രനെയും തൃശൂരിനൊരു കേന്ദ്രമന്ത്രിയെന്ന ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെയും പ്രചരണത്തെ പരസ്യമായി സുരേഷ്ഗോപി തള്ളിപ്പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ്
പ്രചരണത്തിനിടെ പുതുക്കാട് മണ്ഡലത്തിലെ ശാസ്‌താംപൂവം ആദിവാസി കോളനിയിൽ സ്വീകരണ പരിപാടിയിൽ ആള് കുറഞ്ഞതിന് പ്രവർത്തകരോട് ക്ഷോഭിച്ച സംഭവവുമുണ്ടായിരുന്നു.
ബി.ജെ.പി കേരള നേതൃത്വത്തെ തള്ളി സുരേഷ്ഗോപി: പത്മജ പാർട്ടിയിലെത്തിയതും താൻ സ്ഥാനാർഥിയായതും കേന്ദ്രനേതൃത്വത്തിലൂടെ

- Advertisement -
- Advertisement -