തൃശ്ശൂർ : മിനർവ അക്കാദമി വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചുവെന്ന് ആരോപിച്ച് കൂട്ടപ്പരാതിയുമായി വിദ്യാർഥികൾ. 500 ഓളം വിദ്യാർഥികളാണ് പരാതികളുമായി തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെത്തിയത്. പാരാമെഡിക്കൽ കോഴ്സുകൾ നടത്തി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 50,000 മുതൽ ആറ് ലക്ഷം വരെ ഫീസ് വാങ്ങി എന്നാണ് ആരോപണം. ഡിപ്ലോമ, ഡിഗ്രി കോഴ്സുകളാണ് മിനർവ അക്കാദമി നടത്തുന്നത്. അംഗീകാരമുള്ള സര്‍ട്ടിഫിക്കേറ്റ് ആണ് നല്‍കുക എന്ന് പറഞ്ഞാണ് മിനര്‍വ അധികൃതര്‍ കോഴ്സിന് ചേര്‍ത്തതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
Related News