Monday, August 11, 2025

സ്റ്റാർസ് വർണ്ണക്കൂടാരം പദ്ധതിക്കു തുടക്കമായി

Must read

- Advertisement -

ഇരിങ്ങാലക്കുട : കടുപ്പശ്ശേരി ഗവ യു പി സ്കൂളിൽ ഈ വർഷം നടപ്പിലാക്കുന്ന സ്റ്റാർസ് വർണ്ണക്കൂടാരം പദ്ധതിയുടെ ഗുണഭോക്തൃ സമിതി രൂപീകരിച്ചു. പി ടി എ പ്രസിഡന്റ് കെ ഭാഗ്യലക്ഷ്മി അധ്യക്ഷത വഹിച്ചു. യോഗം വേളൂക്കര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗാവരോഷ് ഉദ്ഘാടനം ചെയ്തു.

പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായൊരുക്കുന്ന പ്രീ പ്രൈമറി വിഭാഗത്തിനായുള്ള ഈ പദ്ധതിക്ക് “പൂന്തേൻ” എന്ന് ചടങ്ങിൽ നാമകരണം ചെയ്തു. വാർഡ് അംഗം പുഷ്പം ജോയ്, പഞ്ചായത്ത് അംഗം ബിബിൻ തുടിയത്ത്, സി ആർ സി സി ട്രെയിനർ ശ്യാമ എന്നിവർ സംസാരിച്ചു. യോഗത്തിൽ വെള്ളാങ്ങല്ലൂർ ബി പി സി ഗോഡ് വിൻ പദ്ധതി വിശദീകരണം നടത്തി.
ഹെഡ്മിസ്ട്രസ് സി ബിന്ദു സ്വാഗതവും, എസ് ആർ ജി കൺവീനർ പി പി സോഫി നന്ദിയും പറഞ്ഞു.

See also  ഓടയ്ക്കുള്ളിൽ വീണ് വയോധികന് ദാരുണാന്ത്യം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article