സെന്റ് ജോസഫ്സ് കോളജിലെ ജീവശാസ്ത്ര ദ്വിദിന ദേശീയ സെമിനാർ സമാപിച്ചു

Written by Taniniram1

Published on:

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ജന്തുശാസ്ത്ര വിഭാഗം “ജീവശാസ്ത്രമേഖലയിലെ നൂതന സാങ്കേതികവിദ്യകളും കണ്ടെത്തലുകളും” പരിചയപ്പെടുത്തുന്നതിനായി 5, 6 തീയതികളിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ ശിൽപ്പശാല സമാപിച്ചു. പ്രിൻസിപ്പൽ ഡോ സി ബ്ലെസി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ എം നാസർ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.

ഡോ എം നാസർ, കേരള സർവകലാശാല സുവോളജി പ്രൊഫ ഡോ രാജേന്ദ്രൻ കോലോത്ത് വളപ്പിൽ, ബാംഗളൂരു ഐ ബി എ ബി പ്രൊഫ ഡോ ബിഭ ചൗധരി, പൂനെ ഈസർലെ അസിസ്റ്റന്റ് പ്രൊഫ ഡോ മൃദുല നമ്പ്യാർ, ബാംഗളൂരു ഐ ഐ എസ് സിയിലെ ബയോ കെമിസ്ട്രി പ്രൊഫ ഡോ സതീഷ് സി രാഘവൻ എന്നിവർവിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങളവതരിപ്പിച്ചു. കാലാവസ്ഥാവ്യതിയാനം ആവാസ വ്യവസ്ഥയിൽ, ജീനോമിക്സിന്റെ സ്വാധീനം ജൈവവൈവിധ്യ പഠനത്തിൽ, വിവിധ നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം ജീവശാസ്ത്ര മേഖലയിൽ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഗഹനങ്ങളായ ചർച്ചകൾ നടന്നു. ഡോ റോസിലിൻ അലക്‌സ് ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കൺവീനർ ഡോ ജി വിദ്യ, ജോയിന്റ് കൺവീനർ ഡോ ജിജി പൗലോസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി.

സെന്റ് ജോസഫ്സ് കോളെജിലെ അധ്യാപകരായ ഒ കെ ജൂലിയറ്റ്, ഷിബിത ഇമ്മാനുവൽ, പി ടി ദീപ്തി, വിദ്യ സദാനന്ദൻ, അശ്വിനി ദാസ്, ടി ബി അഖില, മാധുരി മേനോൻ തുടങ്ങിയവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകി. കേരളത്തിലെ മറ്റു കോളെജുകളിൽ നിന്നുള്ള അദ്ധ്യാപകർ, വിദ്യാർഥികൾ, ഗവേഷകർ എന്നിവർ സെമിനാറിൽ പങ്കാളികളായി.

See also  ട്രെയിനില്‍ വീണ്ടും വനിതാ ടിടിഇയെ കൈയേറ്റം ചെയ്യാൻ ശ്രമം; പ്രതി അറസ്റ്റിൽ…

Leave a Comment