- Advertisement -
ചാവക്കാട്: നമ്മുടെ പ്രഭാഷണ നന്മകൾ ജന സഹൃദയങ്ങളിൽ മനനത്തിലൂടെ പൂത്തുലഞ്ഞ് ലോകത്തെ പ്രകാശ പൂരിതമാക്കണമെന്ന് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. സ്പീക്കേഴ്സ് ഫോറം ചാവക്കാട് ഖുർആൻ സ്റ്റഡി സെന്ററിൽ സംഘടിപ്പിച്ച തൃദിന പ്രസംഗ പരിശീലനവും, കാലിക വിഷയങ്ങളെ ഉദ്ധരിച്ചുള്ള സെമിനാറും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കേഴ്സ് ഫോറം പ്രസിഡന്റ് ടി.കെ.അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. ഫാക്കൽറ്റി ബിജു ബാലഗോപാൽ ക്ലാസ്സുകൾ നയിച്ചു. മുൻസിപ്പൽ കൗൺസിലർ ഷാനവാസ് ഖലീമുള്ള, ജനറൽ സെക്രട്ടറി കെ.എ. കബീർ മാസ്റ്റർ,ഷഫീഖ് വാഫി, സലീം പള്ളത്ത്,കബീർ ഫൈസി,ഇർഷാദ് വാഫി, മൊയ്നുദ്ദീൻ എന്നിവർ പ്രസംഗിച്ചു.