കൊടുങ്ങല്ലൂരിൽ സ്മാർട്ട് ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു

Written by Taniniram1

Published on:

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിലെ ജനങ്ങളുടെ ചിരകാലാഭിലാഷം യാഥാർത്ഥ്യമായി. വടക്കെ നടയിൽ 22.37 ലക്ഷം രൂപ ചെലവിൽ സ്മാർട്ട് ബസ്സ് കാത്തിരിപ്പ് കേന്ദ്രം ജനങ്ങൾക്കായി തുറന്നു കൊടുത്തു. വി.ആർ സുനിൽ കുമാർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കേന്ദ്രത്തിൽ ഫീഡിങ് റൂം , കേമറ , റേഡിയോ , ഫാൻ, വൈഫൈ , മൊബൈൽ ചാർജിങ് എന്നീ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വി. ആർ സുനിൽകുമാർ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. ടി.കെ. ഗീത അദ്ധ്യക്ഷത വഹിച്ചു. ലത ഉണ്ണികൃഷ്ണൻ, കെ എസ് കൈസാബ്, എൽസി പോൾ , ഒഎൻ ജയദേവൻ, ഷീല പണിക്കശ്ശേരി, വാർഡ് കൗൺസിലർ കെ ആർ ജൈത്രൻ, എക്സി. എഞ്ചിനിയർ എസ്. ഹരീഷ്, അസി. എക്സി. എഞ്ചിനിയർ എ.കെ.നവീൻ, അസി എഞ്ചിനിയർ പി.എസ്.ദീപക് എന്നിവർ പ്രസംഗിച്ചു.

Leave a Comment