ശാരിക്കും കുടുംബത്തിനും സ്വന്തം വീട് : രേഖകൾ കൈമാറി സുരേഷ് ഗോപി

Written by Taniniram1

Published on:

കണ്ണാറ: കുടുംബത്തോടൊപ്പം സുരക്ഷിതമായി അന്തിയുറങ്ങാൻ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ നിസ്സഹായതയിലായ തൃശൂർ പെരിങ്ങോട്ടുകര വെളക്കപാടി ശാരിക്കും കുടുംബത്തിനും സുമനസ്സുകളുടെ സഹായത്താൽ കണ്ണാറ മുണ്ടയ്ക്കത്താഴത്ത് വീടൊരുങ്ങും. കണ്ണാറ വേലിക്കൽ വീട്ടിൽ ജോൺസൻ സൗജന്യമായി നൽകിയ 5 സെൻ്റ് സ്ഥലത്താണ് വീട് നിർമ്മിക്കുക. കഴിഞ്ഞ തിങ്കളാഴ്ച കണ്ണാറ മാതൃസദനത്തിൽ നടന്ന ചടങ്ങിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ഭൂമിയുടെ രേഖകൾ ശാരിയ്ക്ക് കൈമാറി. തൃശൂരിലെ ഒരു സന്നദ്ധ സംഘടനയുടെ പ്രവർത്തകർ വീടിന്റെ നിർമ്മാണം ഏറ്റെടുത്തിട്ടുണ്ട്. ശാരിയുടെ ഭർത്താവ് നിഷാൻ ഓട്ടോറിക്ഷ തൊഴിലാളിയാണ്. രോഗബാധിതനായതിനാൽ ഒന്നര വർഷത്തോളമായി തൊഴിലെടുക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇവർക്ക് രണ്ടു മക്കളുണ്ട്. ശാരി ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു പോയി കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് കുടുംബം പുലരുന്നത്. ഇവരുടെ ദുരിതം മനസ്സിലാക്കിയ ജോൺസൻ വീടു നിർമ്മിക്കാൻ സ്ഥലം സൗജന്യമായി നൽകുകയായിരുന്നു.

Related News

Related News

Leave a Comment