ശാന്തിനികേതൻ സ്കൂളിന്റെ ഗാന്ധി സ്മൃതി പദയാത്രയ്ക്ക് വേൾഡ് റെക്കോർഡ്

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂൾ ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാന്ധിസ്മൃതി പദയാത്ര യൂണിവേഴ്‌സൽ വേൾഡ് റെക്കോർഡ് ഫോറത്തിൻ്റെ വേൾഡ് റെക്കോർഡ് കരസ്ഥമാക്കി. ഇതു സംബന്ധിച്ച സർട്ടിഫിക്കറ്റ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇരിങ്ങാലക്കുട ടൗൺഹാളിൽ ഗാന്ധിജിയുടെ സ്മരണാർത്ഥം നടന്ന ചടങ്ങിൽ ശാന്തി നികേതൻ പബ്ലിക് സ്കൂൾ അധികാരികൾക്ക് കൈമാറി. എസ് എൻ ഇ എസ് ചെയർമാൻ എ എ ബാലൻ, സ്കൂൾ പ്രിൻസിപ്പാൾ പി എൻ ഗോപകുമാർ, എക്‌സിക്യൂട്ടീവ് മെമ്പർ സജീവ് കുമാർ കല്ലട, സ്‌കൂൾ ഹെഡ് ബോയ് അക്ഷയ് അനന്തൻ പുഴക്കടവിൽ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി. ഗാന്ധിയൻ ആശയങ്ങൾക്ക് മൂല്യ ശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഗാന്ധിജിയുടെ ആദർശങ്ങളും ആശയങ്ങളും സമൂഹത്തിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് ഈ പദയാത്രയിലൂടെ വിദ്യാർഥികൾ ലക്ഷ്യമിട്ടത്. 380 വിദ്യാർത്ഥികൾ ഗാന്ധിജിയുടെ വേഷത്തിലും, 351 പേർ കസ്തൂർബയുടെ വേഷത്തിലും അണിനിരന്ന പദയാത്ര ശ്രദ്ധ ആകർഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി എൻ ഗോപകുമാർ ഗാന്ധിജിയുടെ വേഷത്തിൽ പദയാത്രയിൽ പങ്കെടുത്തത് തികച്ചും മാതൃകാപരമായി. വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപകരും രക്ഷിതാക്കളും ഗാന്ധിസ്മൃതി പദയാത്രയെ അനുഗമിച്ചിരുന്നു.

Related News

Related News

Leave a Comment