പാലസ്തീൻ അധിനിവേശത്തിന്റെ രാഷ്ട്രീയം വിഷയത്തിൽ സെമിനാർ

Written by Taniniram1

Published on:

കൊടുങ്ങല്ലൂർ: അറബ് ലോകത്തെ സാമ്രാജ്യത്വ താത്പര്യങ്ങളാണ് ഇസ്രായേൽ സംരക്ഷിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പുത്തലത്ത് ദിനേശൻ പറഞ്ഞു. ലിഖിതം അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാലസ്തീൻ അധിനിവേശത്തിൻ്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രിട്ടന്റെയും അമേരിക്കയുടെയും ആഗ്രഹപ്രകാരമാണ് ഒരു രാജ്യത്ത് തന്നെ മറ്റൊരു രാജ്യത്തെ മൂന്നാമതൊരു രാഷ്ട്രം പ്രഖ്യാപിക്കുന്നത്. പാലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് മാറിയത് നരസിംഹ റാവുവിന്റെ കാലം മുതലാണ്.

സാമ്രാജ്യത്വത്തിനനുകൂലമായി ചേരിചേരാ നയം ഉപേക്ഷിച്ചതോടെ അടിയുറച്ച പാലസ്തീൻ അനുകൂല നിലപാടിൽ നിന്ന് ഇന്ത്യ പിന്മാറിയെന്നും ദിനേശൻ പുത്തലത്ത് പറഞ്ഞു. കെ.എസ്. സതീഷ് കുമാർ അദ്ധ്യക്ഷനായി. കെ. ആർ. ജൈത്രൻ, ടി.പി. പ്രഭേഷ്, പി.എ. മുഹമ്മദ് സിദ്ധീഖ് എന്നിവർ സംസാരിച്ചു.

Leave a Comment