Thursday, April 3, 2025

വാഹനാപകടം: യുവാവ് സഹായം തേടുന്നു

Must read

- Advertisement -

വാണിയംപാറ: വാഹനാപകടത്തിൽ ഇരു കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാണിയംപാറ പൊട്ടിമട പറക്കുന്നേൽ ദിപീഷിന്റെ (36) ചികിത്സയ്ക്കായി കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു. ഇതിനോടകം 6 ശസ്ത്രക്രിയകൾ കഴിഞ്ഞു. വലിയ സാമ്പത്തിക ബാധ്യത വരുന്ന ചികിത്സാ ചെലവുകൾ വഹിക്കാൻ ദിപീഷിന്റെ നിർധനകുടുംബത്തിന് നിവൃത്തിയില്ല.

കഴിഞ്ഞ ജനുവരി 4ന് മുടപ്പല്ലൂരിന് സമീപം ദിപീഷ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും ബസ്സും കൂട്ടിയിടിച്ചായിരുന്നു അപകടം. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബ ത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്നു ദിപീഷ്. അതിനാൽ ചികിത്സാ ചെലവുകൾക്ക് വേണ്ടിവരുന്ന തുക സമാഹരിക്കാൻ പ്രദേശത്തെ വാർഡ് മെമ്പറുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സാമ്പത്തിക സഹായം സ്വീകരിക്കാനായി പഞ്ചാബ് നാഷണൽ ബാങ്കിന്റെ വാണിയമ്പാറ ശാഖയിൽ ഭാര്യയുടെ പേരിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്.

Account Number: 2587000100078521, IFSC PUNB0258700, Name: Subithamol S

See also  ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം; മലയാളി യുവാവ് മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article