പട്ടികജാതി കോളനി സമ്പൂർണ്ണ സ്ട്രീറ്റ് ലൈറ്റുമായി എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്

Written by Taniniram1

Published on:

വടക്കാഞ്ചേരി: ഏരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ 2021-22, -23 വാർഷിക പദ്ധതികളിലായി 60 ലക്ഷം രൂപ വകയിരുത്തി ഗ്രാമപഞ്ചായത്തിലെ 27 പട്ടികജാതി കോളനികളും സമ്പൂർണ്ണ സ്ട്രീറ്റ് ലൈൻ, സ്ട്രീറ്റ് ലൈറ്റ് പ്രഖ്യാപനം പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ അംഗം .ടി.കെ.വാസു നടത്തി. 20 കിലോമീറ്റർ ദൂരമാണ് സ്ട്രീറ്റ് ലൈൻ വലിച്ചത്. KSEB വടക്കാഞ്ചേരി ഡിവിഷന്റെ കീഴിൽ വടക്കാഞ്ചേരി അസി: എഞ്ചിനീയർ സി.പ്രദീപിന്റെയും കുണ്ടന്നൂർ അസി: എഞ്ചിനീയർ കെ.രഘുനാഥിന്റേയും നേതൃത്യത്തിലാണ് ഈ പദ്ധതി പൂർത്തീകരിച്ചത്.

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പട്ടികജാതി മേഖലയിൽ കോളനി നവീകരണ , വിദ്യാർത്ഥികൾക്ക് മേശയും കസേരയും, സൈക്കിൾ, പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് സൗജന്യ കെ. ഫോൺ വൈ ഫൈ കണക്ഷൻ, ലാപ്ടോപ്പ്, കോളനികളിൽ മിനി മാസ്റ്റ്, വിവാഹ ധനസഹായം, പഠനമുറി, വീട് റിപ്പയർ, സമ്പൂർണ്ണ ലൈഫ് ഭവന നിർമ്മാണം, ഗ്രോബാഗ്, തുടങ്ങി നിരവധിയായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ്, ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൻ സുമനസുഗതൻ, മെമ്പർമാരായ എം.കെ ജോസ്, എൻ.പി.അജയൻ, സജി പി.എം., സ്വപ്ന പ്രദീപ്, ബബിത സതീഷ് എന്നിവർ സംസാരിച്ചു.

Leave a Comment