ശനിയാഴ്ച ക്ലാസ് : ഐ.ടി.ഐ. വിദ്യാർഥിയുടെ ആവശ്യം തള്ളി ഹൈക്കോടതി

Written by Taniniram1

Published on:

കൊച്ചി : പഠിക്കുമ്പോൾ തന്നെ ജോലി ചെയ്യാൻ വേണ്ടി ശനിയാഴ്ച അവധി അനുവദിക്കണം എന്ന ഐ.ടി.ഐ. വിദ്യാർഥിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്. ചാലക്കുടി സർക്കാർ ഐ.ടി.ഐ.യിലെ അരുൺ ജോസഫായിരുന്നു ഹർജിക്കാരൻ. ഐ.ടി.ഐ. സിലബസ് പരിഷ്‌കരിച്ചതോടെ ട്രെയിനിങ്ങിനുള്ള സമയം 16-ൽ നിന്ന് 12 ആയി കുറച്ചുവെന്നും അതിനാൽ ശനിയാഴ്ചത്തെ ക്ലാസ് ഒഴിവാക്കാനാകുമെന്നുമായിരുന്നു വാദം. ശനി, ഞായർ ദിവസങ്ങൾ ജോലി ലഭിക്കാൻ സഹായകരമാകുന്ന മറ്റേതെങ്കിലും കോഴ്‌സ് പഠിക്കാനായി ഉപയോഗിക്കാനാകുമെന്നും വാദിച്ചു.

സർക്കാർ ഈ വാദത്തെ എതിർത്തു. സിലബസും പഠനവും എങ്ങനെ വേണം എന്ന് വിദ്യാർഥി തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വാദിച്ചു. മാത്രമല്ല, ശനി, ഞായർ ദിവസങ്ങളിൽ ജോലി ചെയ്ത് സാമ്പത്തികനേട്ടം ഉണ്ടാക്കാമെന്നു വാദിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ശനിയാഴ്ച അവധി അനുവദിക്കണം എന്ന ആവശ്യം കോടതി നിരസിച്ചത്.

See also  അവിനാശ് ഹരിദാസിന് മിസ്റ്റർ തൃശൂർ

Leave a Comment