Wednesday, October 15, 2025

ശാസ്ത്രസമേതം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

Must read

- Advertisement -

ശാസ്ത്രസമേതം ജില്ലാതല ഉദ്ഘാടനം സെന്റ് തോമസ് കോളജിൽ ഡെപ്യൂട്ടി മേയർ എം എൽ റോസി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ പദ്ധതികളുടെ കോർഡിനേറ്റർ ടി വി മദനമോഹനൻ അധ്യക്ഷനായി. ഉന്നതവിദ്യാഭ്യാസ രംഗവുമായി, പൊതുവിദ്യാഭ്യാസമേഖലയെ ബന്ധിപ്പിക്കുന്ന പരിപാടിയാണ് ശാസ്ത്രസമേതം. കോളജിലെ എല്ലാ ശാസ്ത്രലാബുകളും കുട്ടികളെ പരിചയപ്പെടുത്തി. കൂടാതെ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ശാസ്ത്ര ക്ലാസുകളും സംഘടിപ്പിച്ചു.

കോളജ് പ്രിൻസിപ്പൽ ഡോ. കെ എ മാർട്ടിൻ, ഡോ. ടി വി വിമൽകുമാർ, വിജ്ഞാൻ സാഗർ സ്‌പെഷ്യൽ ഓഫീസർ സി ടി അജിത്കുമാർ, സമേതം അസി. കോർഡിനേറ്റർ വി മനോജ്, തൃശൂർ ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി എം ബാലകൃഷ്ണൻ, ശാസ്ത്രസമേതം ജില്ലാ കോർഡിനേറ്റർ പി എസ് ഷൈജു എന്നിവർ സംസാരിച്ചു. ഡോ.നിതിൻ മോഹൻ, ഡോ.ജോബി, ഡോ.ജോയ്‌സ് എന്നിവർ ക്ലാസുകൾ നയിച്ചു. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം വി എൻ സുർജിത് ഉദ്ഘാടനം ചെയ്തു. തൃശൂർ ഈസ്റ്റ് ഉപജില്ലാ ശാസ്ത്രക്ലബ് സെക്രട്ടറി എ ആർ രഞ്ജിത്ത്കുമാർ സ്വാഗതവും കോളേജ് കോർഡിനേറ്റർ ഡോ ജിൽമി ജോയ് നന്ദിയും പറഞ്ഞു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article