രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് മുരിയാട് പ്രതിഷേധ പ്രകടനം

Written by Taniniram1

Published on:

ഇരിങ്ങാലക്കുട: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് മുരിയാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. പ്രകടനം ബ്ലോക്ക് സെക്രട്ടറി എം എൻ രമേശ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് ജസ്റ്റിൻ ജോർജ്ജ്, നിയോജക മണ്ഡലം സെക്രട്ടറി എബിൻ ജോൺ, മുൻ നിയോജക മണ്ഡലം പ്രസിഡന്റ് വിബിൻ വെള്ളയത്ത്, ഭാരവാഹികളായ റിജോൺ ജോൺസൺ, അമൽജിത്ത് എന്നിവർ നേതൃത്വം നൽകി.

ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്, മുൻ മണ്ഡലം പ്രസിഡൻ്റ് ഐ ആർ ജയിംസ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി ജേക്കബ്, ജോമി ജോൺ, പഞ്ചായത്ത് അംഗങ്ങളായ കെ വൃന്ദകുമാരി, നിത അർജ്ജുനൻ, ബൂത്ത് പ്രസിഡന്റുമാരായ ജിൻ്റോ ഇല്ലിക്കൽ, ദിനേശ് തെക്കേക്കര, കമ്മിറ്റി അംഗങ്ങളായ രാമകൃഷ്‌ണൻ പാലക്കാട്ട്, ശാലിനി ഉണ്ണികൃഷ്‌ണൻ, സതി പ്രസന്നൻ, പ്രസന്നൻ, കെ കെ മധു, ലിജോ മഞ്ഞളി, ദേവരാജൻ എന്നിവർ പങ്കെടുത്തു.

Leave a Comment