മുതിർന്ന പൗരന്മാരുടെ തപാൽ വോട്ട് 85 വയസ്സിന് മുകളിൽ മാത്രം

Written by Taniniram1

Published on:

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പോസ്‌റ്റൽ വോട്ട് ഇനി 85 വയസ്സ് കഴിഞ്ഞവർക്കും സർവീസ് വോട്ടർമാർക്കും മാത്രം. നേരത്തെ 80 ആയിരുന്നു പ്രായം. കോവിഡ് സാഹചര്യം പരിഗണിച്ച് 2020ൽ ഇത് 65 ആയി കുറച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ചട്ടഭേദഗതിയിലൂടെ വീണ്ടും 80 ആക്കി. ഇതാണ് 85 ആയി ഉയർത്തിയത്. ഈ സൗകര്യം വേണ്ടവർ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം ബന്ധപ്പെട്ട മണ്ഡലത്തിലെ വരണാധികാരിക്കു നിശ്ചിത ഫോമിൽ (ഫോം 12 ഡി) അപേക്ഷ നൽകണമെന്ന് ചീ ഫ് ഇലക്ടറൽ ഓഫിസർ സഞ്ജയ് കൗൾ പറഞ്ഞു. ബൂത്ത് ലെവൽ ഓഫിസർമാരിൽ നിന്ന് ഫോം വാങ്ങാം.

Related News

Related News

Leave a Comment