Saturday, April 5, 2025

പ്രധാനമന്ത്രിയുടെ പാലക്കാട് റോഡ് ഷോയ്ക്ക് ഏതാനും നിമിഷങ്ങൾ മാത്രം

Must read

- Advertisement -

പാലക്കാട് : പ്രധാനമന്ത്രി നരേന്ദ്ര മോദി (NARENDRA MODI)ഇന്ന് പാലക്കാടെത്തും. (PALAKKAD)ലോക്സ‌ഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാടാണ് പ്രധാനമന്ത്രി എത്തുന്നത്. രാവിലെ 10 മണിക്ക് പാലക്കാട് നഗരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും. രാവിലെ 10.15ന് പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാർഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ.ഒരു കിമീ ദൂരത്തിൽ നടക്കുന്ന റോഡ് ഷോ ഒരു മണിക്കൂർ നീണ്ടുനിൽക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോയാണ് ഇന്ന് നടക്കുന്നത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാറിന് വോട്ട് അഭ്യർഥിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം എത്തുന്നത്.മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ സ്ഥാനാർഥികളും പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ അണിനിരക്കും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ എസ്പിജിയുടെ അടക്കമുള്ള സുരക്ഷയാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടു അയ്യായിരത്തോളം ജനങ്ങൾ റോഡ് ഷോയിൽ അണിനിരക്കും.ഹെഡ്പോസ്റ്റ് ഓഫിസ് പരിസരത്ത് റോഡ് ഷോ അവസാനിച്ച ശേഷം പ്രധാനമന്ത്രി അവിടെ നിന്ന് വാഹനത്തിൽ മോയൻ സ്കൂൾ ജങ്ഷൻ, ടൗൺ റെയിൽവേ മേൽപാലം, ശകുന്തള ജങ്ഷൻ, ബിഇഎം സ്കൂൾ ജങ്ഷൻ, കെഎസ്ആർടിസി വഴി മേഴ്സി കോളജ് ഗ്രൗണ്ടിലെത്തി തിരിച്ചു പോകും.

See also  വിഴിഞ്ഞം തുറമുഖത്തില്‍ കൊള്ള നടത്തിയ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണം : നടപടി സ്വീകരിച്ചില്ലെങ്കില്‍ വിഴിഞ്ഞം തുറമുഖം ജനകീയ കൂട്ടായ്മ പ്രക്ഷോഭത്തിലേക്കെന്ന് വെങ്ങാനൂര്‍ ഗോപകുമാര്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article