- Advertisement -
പെരുമ്പിലാവ്: പരുവക്കുന്ന് ഫെസ്റ്റിന്റെ കൂട്ടി എഴുന്നള്ളിപ്പിനിടയിൽ കൊമ്പൻ നന്തിലത്ത് ഗോപാലകൃഷ്ണ ഇടഞ്ഞതു പരിഭ്രാന്തി പരത്തി. കൂട്ടിയെഴുന്നള്ളിപ്പിനായി വിവിധ ഭാഗങ്ങളിൽ നിന്നുള്ള കമ്മിറ്റികളുടെ ആനകൾ കടവല്ലൂർ പഞ്ചായത്ത് മൈതാനത്തു നിരക്കുന്നതിനിടയിൽ വൈകിട്ട് ആറോടെയാണ് സംഭവം. ആനയുടെ സമീപത്തു വച്ച് 2 കമ്മിറ്റി അംഗങ്ങൾക്കിടയിൽ സംഘർഷം ഉണ്ടായിരുന്നു. ഇതുകണ്ട് ആന വിരണ്ടതാണു പ്രശ്നത്തിനു കാരണം. അര മണിക്കൂറിനുള്ളിൽ എലിഫന്റ് സ്ക്വാഡും പാപ്പാൻമാരും ആനയെ വടം കൊണ്ടു കെട്ടി വരുതിയിലാക്കി. അതേ സമയം മൈതാനത്തിൽ സംഘർഷം തുടർന്ന ആളുകൾക്കു നേരെ കുന്നംകുളം പൊലീസ് ലാത്തി വീശി.