Saturday, April 5, 2025

പെരുമണ്ണൂർ പിഎഫ്എ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അനുമോദന സദസ്സ് നടത്തി

Must read

- Advertisement -

ചാലിശ്ശേരി: പെരുമണ്ണൂർ പിഎഫ്എ ആർട്സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദന സദസ്സ് നടത്തി. ആന്ധ്രപ്രദേശ് വിജയവാഡയിൽ നടക്കുന്ന ദേശീയ ഷൂട്ടിംഗ് ബോൾ ചാമ്പ്യൻഷിപ്പിൽ സീനിയർ ബോയ്‌സ് വിഭാഗത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച പിഎഫ്എയുടെ താരങ്ങളായ വിഥുൻ കൃഷ്ണ, അതുൽ കൃഷ്ണ എന്നിവരെയും, കേരള യൂണിവേഴ്സിറ്റി എം എ പൊളിറ്റിക്കൽ സയൻസിൽ അഞ്ചാം റാങ്ക് നേടിയ അഞ്ജലിയെയും ക്ലബ്ബ് അനുമോദിച്ചു. എക്സൈസ് പ്രിവന്റിംഗ് ഓഫീസറായ മഹേഷ് കോടനാട് അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്ക് മൊമെന്റോയും, ക്യാഷ് പ്രൈസും, സ്പോർട്‌സ് കിറ്റും സമ്മാനിച്ചു. പിഎഫ്എ പ്രസിഡന്റ് ജയൻ കെ അധ്യക്ഷത വഹിച്ച യോഗത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ, അനീഷ്, പി എഫ് എ സെക്രട്ടറി ഗോപിനാഥ് കുറുപ്പത്ത്, ജോയിൻ സെക്രട്ടറി രതീഷ് എൻ വി, ട്രഷറർ മഹേഷ് പി.ബി, പി അഞ്ജലി, കെ നന്ദകുമാർ, എൻ ടി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

See also  ജാമ്യം ലഭിച്ചതിന് പിന്നാലെ പോസ്റ്റുമായി മുകേഷ് ; ‘സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും’ ...
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article