- Advertisement -
തൃശൂർ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ വെസ്റ്റ് സെന്റർ സഭകളുടെ 25ാമത് വാർഷിക കൺവെൻഷൻ നെല്ലിക്കുന്ന് ഐപിസി മാനുവൽ ഗ്രൗണ്ടിൽ നടക്കും. ജനുവരി 11 മുതൽ 14 വരെയാണ് കൺവെൻഷൻ. സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോസഫ് ജോർജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ അനീഷ് തോമസ്, ഷാജി എം പോൾ, പി സി ചെറിയാൻ, റെജി ശാസ്താംകോട്ട, ടോണി തോമസ് എന്നിവർ വചനപ്രഘോഷണം നടത്തും.
കൺവെൻഷനോടനുബന്ധിച്ച് ഉപവാസ പ്രാർത്ഥന, സോദരി സമാജം വാർഷികം, വിശുദ്ധ സഭായോഗവും, തിരുവത്താഴ ശുശ്രൂഷയും, സൺഡേ സ്കൂൾ യുവജന സംഘടന വാർഷികവും നടക്കും. പ്രൈസ് മ്യൂസിക് ഗാനങ്ങളുടെ ആലാപനവും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ പാസ്റ്റർ എ കെ പൗലോസ്, ടോണി ഡി ചെവ്വൂക്കാരൻ, പാസ്റ്റർ സബിൻ പി ജോൺ, എ സി തിമോത്തി എന്നിവർ പങ്കെടുത്തു.