വാഹനാപകടം: മൂന്നുപേർക്ക് ഗുരുതര പരിക്ക്

Written by Taniniram1

Published on:

പട്ടിക്കാട്: ചെമ്പൂത്ര സർവ്വീസ് റോഡിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പാണഞ്ചേരി താളിക്കോട് സ്വദേശികളായ നാസർ, രാഗേഷ്, ചിറക്കാക്കോട് സ്വദേശി സേതു എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ നാസറിനെ മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നെല രാത്രി 9.30 ഓടെ പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലാണ് അപകടം ഉണ്ടായത്. പട്ടിക്കാട് ഭാഗത്ത് നിന്നും പോവുകയായിരുന്ന സ്കൂട്ടറിൽ തൃശൂർ ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് ഇടിച്ചാണ് അപകടം. പീച്ചി പോലീസ്, ദേശീയപാത റിക്കവറി വിഭാഗം എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Leave a Comment