Thursday, April 3, 2025

പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി

Must read

- Advertisement -

വിജയരാഘവപുരം ഗവ. സ്കൂളിൽ പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി. ചാലക്കുടി നഗരസഭ താലൂക്ക് ആശുപത്രി പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായാണ് ലോക പാലിയേറ്റീവ് ദിനത്തിൽ ആചരണം സംഘടിപ്പിച്ചത്.

അവശത അനുഭവിക്കുന്നവർക്കിടയിൽ കരുണയുടെ സാന്ത്വനവുമായി പരിചരണത്തിനെത്തുന്നതിന്റെ സന്ദേശം ജനങ്ങിലേക്ക് എത്തിച്ച് ജനുവരി 20 വരെ നടക്കുന്ന പാലിയേറ്റീവ് പക്ഷാചരണത്തിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൻ ആലീസ് ഷിബു നിർവഹിച്ചു.

ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദിപു ദിനേശ് അധ്യക്ഷത വഹിച്ചു. കൗൺസിലർ ഷിബു വാലപ്പൻ, ഹെഡ്മിസ്ട്രസ്സ് ബിജി എസ്, പാലിയേറ്റീവ് പ്രവർത്തകരായ സിനി സിജു, രമ്യ സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.

See also  `4 മക്കളുള്ള ബ്രാഹ്മണ ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം’…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article