- Advertisement -
കോടാലി മഴ ഭീഷണി മൂലം മറ്റത്തൂർ പഞ്ചായത്തിലെ വിളഞ്ഞ നെൽപാടങ്ങൾ കൊയ്തെടുക്കാൻ കഴിയാത്തത് കർഷകർക്ക് ദുരിതമാവുന്നു. കോപ്ളിപ്പാടം, കൊടുങ്ങ പാടശേഖരങ്ങളിലെ ഏക്കർ കണക്കിന് നെൽകൃഷിയാണു വിളഞ്ഞ് കൊയ്ത്തിന് പാകമായി നിൽക്കുന്നത്. വിളവെടുക്കാൻ കൊയ്ത്ത് യന്ത്രം ഏൽപിച്ചെങ്കിലും ഇന്നലെയും പ്രദേശത്ത് മഴ പെയ്തത് ആശങ്കക്കിടയാക്കി. വിളഞ്ഞനെല്ല് കൊയ്തെടുത്താൽ വൈക്കോൽ മഴയിൽ നശിക്കുമെന്ന ഭയമാണ് കർഷകർക്ക് . ദിവസങ്ങൾക്ക് മുമ്പാണ് മുൻപ് ചാഴിക്കാട് കർഷക സമിതിയുടെ 10 ഏക്കർ പാടം കൊയ്തെടുത്തെങ്കിലും വൈക്കോൽ വെള്ളത്തിൽ മുങ്ങിയിരുന്നു.