മൂന്നാർ : രണ്ടുദിവസമായി മൂന്നാറിന്റെ ജനവാസ മേഖലയിലേക്ക് ഇറങ്ങി പടയപ്പ ജനങ്ങൾക്ക് ഭീഷണിയായിട്ട്. മൂന്നാറിൽ ജനവാസ മേഖലയിൽ ഇറങ്ങി ഇടയ്ക്കിടെ ഭീതി പരത്തുന്ന കാട്ടാന പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും. സിസിഎഫ് മൂന്നാര്‍ ഡിഎഫ്ഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നുമുതല്‍ ശ്രമം തുടങ്ങും. കാട്ടാനയുടെ നീക്കം ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കും. തുടര്‍ന്നാകും ഉള്‍ക്കാട്ടിലേക്ക് തുരത്തുക. നിലവില്‍ മയക്കുവെടി വെക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങുകയും വാഹനങ്ങൾ തകർക്കുകയും ചെയ്യുന്നത് പതിവാണ്.
Related News