പി ചിത്രൻ നമ്പൂതിരിപ്പാട് അനുസ്‌മരണം സംഘടിപ്പിച്ചു

Written by Taniniram1

Updated on:

ചങ്ങരംകുളം: കേരളത്തിന്റെ സാമൂഹിക- സാംസ്കാരിക വിദ്യാഭ്യാസരംഗത്തെ പ്രമുഖനും മൂക്കുതല സ്കൂൾ സ്ഥാപകനുമായിരുന്ന പി ചിത്രൻ നമ്പൂതിരിപ്പാടിന്റെ ജന്മദിനത്തിൽ അനുസ്‌മരണ യോഗം സംഘടിപ്പിച്ചു. സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിലാണ് അനുസ്‌മരണ യോഗം നടന്നത്. ചിത്രൻനമ്പൂതിരിപ്പാടിന്റെ നിര്യാണത്തിനു ശേഷമുള്ള ആദ്യ ജന്മദിനത്തിലെ അനുസ്മരണ സമ്മേളനമാണിത്.

നന്നമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ, ബ്ലോക്ക് മെമ്പർ വി വി കരുണാകരൻ, വാർഡ് മെമ്പർ പി വി ഷണ്മുഖൻ, പി ടി എ പ്രസിഡൻ്റ് മുസ്‌തഫ ചാലുപറമ്പിൽ, പി ടി അജയ് മോഹൻ, അഷ്റഫ് കോക്കൂർ, അജിത് കൊളാടി, ടി സത്യൻ, ടി ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ സി വി മണികണ്ഠൻ, പ്രധാനധ്യാപിക എം കെ സുധ, സി ശിവശങ്കരൻ മാസ്റ്റർ, ടി എസ് ജോബ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കെ വി ഉണ്ണികൃഷ്ണൻ സ്വാഗതവും വിജയൻ വാക്കേത്ത് നന്ദിയും പറഞ്ഞു.

Leave a Comment