Saturday, April 5, 2025

162 കോടി ചിലവ് ചെയ്തിട്ടും തൃശ്ശൂർ കോർപ്പറേഷനിൽ കുടിവെള്ളം പൈപ്പിൽ കൂടി കിട്ടാത്ത ദുരിതമെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ

Must read

- Advertisement -

തൃശ്ശൂർ കോർപ്പറേഷൻ്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളമില്ലാതെ രണ്ടാഴ്ച പിന്നിടുകയാണ്, തൃശൂർ കോർപ്പറേഷൻ അധികൃതർക്കോ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കോ, എന്താണ് വെള്ളം കിട്ടാത്തതിന്റെ കാര്യം അറിയാൻ സാധിച്ചിട്ടില്ലയെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. 162 കോടി രൂപ ചെലവ് ചെയ്തിട്ടും തൃശ്ശൂർ കോർപ്പറേഷനിൽ കുടിവള്ളം കിട്ടാതെ ദുരിതം തുടരുകയാണ്. കോർപ്പറേഷൻ മേയറും, സെക്രട്ടറിയടക്കമുള്ള പ്രധാനപ്പെട്ട ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും 17 > തീയതി ഓഡിഷയിലേക്ക് ടൂർ പോയിരിക്കുകയാണ്.

ഇതുവരെ തിരിച്ചെത്തിയിട്ടില്ല. വെള്ളം കിട്ടാതെ ജനങ്ങൾക്കും, ജനപ്രതിനിധികൾക്കും, മേയറേയും, സെക്രട്ടറിയേയും കാണുവാനും, പരാതി പറയാൻ വരുന്നവർക്കും സാധിക്കുന്നില്ല. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ കൈമലർത്തുകയാണ്.
സാധാരണജനങ്ങൾക്ക് കുടിവെള്ളം ലഭിക്കാതെ വലയുകയാണ്. എൽ.ഡി.എഫ് ജില്ല നേതൃത്വം ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട് തിരക്കുകളിൽ ആണ്. എൽ.ഡി.എഫ് ജില്ലാ നേതൃത്വം കോർപ്പറേഷൻ കാര്യങ്ങളിൽ ഇടപെടുന്നില്ല. തൃശ്ശൂർ കോർപ്പറേഷനിൽ അഴിമതിയും, ധൂർത്തും, ജനദ്രോഹ നടപടികളുമായി കോർപ്പറേഷൻ എൽ.ഡി.എഫ് നേതൃത്വം മുന്നോട്ടു പോകുകയാണെ ന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ കുറ്റപ്പെടുത്തി. കുടിവെള്ളം ലഭ്യമാക്കേണ്ട അടിയന്തര ബദൽ സംവിധാനങ്ങൾ ഒരുക്കണമെന്നും, പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ആവശ്യപ്പെട്ടു.

പദ്ധതി വിഹിതം ചെലവാക്കാനും ലോകസഭ തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കുമ്പോൾ ഇലക്ഷൻ പെരുമാറ്റചട്ടം വരുവാൻ ദിവസങ്ങൾ എണ്ണി നിൽക്കെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് ടി.എസ് ( ടെക്നിക്കൽ സെങ്ങക്ഷൻ) നൽകാതെയും ടെൻഡർ നടപടികൾ സ്വീകരിക്കാതെയുമാണ് മേയറും, സെക്രട്ടറിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ നീണ്ടുനിൽക്കുന്ന ഓഡിഷ ട്രിപ്പ് പോയത് ജനങ്ങളോടുള്ള വഞ്ചനയും, വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ പറഞ്ഞു.
മാത്രമല്ല യു.ഡി.എഫ് സ്ഥാനാർത്ഥിയും കൂടിയായ ടി.എൻ.പ്രതാപൻ എം.പിയുടെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വികസന പ്രവർത്തനങ്ങൾ ഉൾപ്പെട്ട ലാലൂർ ബക്കർ കോളനി വികസനം, അരീക്കപ്പാറ കോളനി നവീകരണം എന്നീ പദ്ധതികൾക്ക് ടി.എസ് നൽകാതെയാണ് മേയറും, ഉദ്യോഗസ്ഥരും ഓഡിഷാ ടൂർ പോയത് മനപ്പൂർവമായ വീഴ്ചയായി കണാക്കാക്കുന്നുവെന്നും, ഇത് രാഷ്ട്രീയമാണെന്നും പാവപ്പെട്ടവർ തിങ്ങി പാർക്കുന്ന കോളനികളിൽ വികസനം കൊണ്ട് വരാനുള്ള ടി.എൻ. പ്രതാപൻ എം.പിയുടെ ആഗ്രഹം തടയുകയാണ് മേയറും, എൽ.ഡി.എഫ് നേതൃത്വവും, ഉദ്യോഗസ്ഥരും കൂട്ടമായി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതിനെതിരെ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും രാജൻ.ജെ.പല്ലൻ മുന്നറിയിപ്പ് നൽകി.

പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ്’ രാജൻ.ജെ.പല്ലൻ ഉദ്ഘാടനം ചെയ്തു. ഉപനേതാവ് ഇ.വി.സുനിൽരാജ് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോൺ ഡാനിയേൽ, ലാലി ജെയിംസ്, കൗൺസിലർമാരായ വിനീഷ് തയ്യിൽ, സുനിത വിനു, ലീല വർഗീസ്, നിമ്മി റപ്പായി, ശ്രീലാൽ ശ്രീധർ, ആൻസി ജേക്കബ്, റെജി ജോയ്, സിന്ധു ആന്റോ, മേഴ്‌സി അജി, അഡ്വ. വില്ലി എന്നിവർ പങ്കെടുത്തു.

See also  കാർഷിക മേഖലയിൽ മൂന്നുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article