- Advertisement -
തിരുവനന്തപുരം : ക്രിമിനൽ അഭിഭാഷകയായ സെലിൻ വിൽ ഫ്രണ്ട് (87) അന്തരിച്ചു. 1972 മുതൽ 87 വരെ തുടർച്ചയായ 15 വർഷം പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു. 81 മുതൽ 87 വരെ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറും ആയിരുന്നു. ചെറിയതുറ വെടിവെപ്പ്, കല്ലുവാതുക്കൽ മദ്യ ദുരന്ത കേസ്, ശിവഗിരി കേസ് തുടങ്ങി പ്രമാദമായ നിരവധി കേസുകളിലെ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു. 62 വർഷത്തിലേറെ അഭിഭാഷകയായിരുന്ന ഇവർ നിരവധി ക്രിമിനൽ കേസുകൾക്ക് വേണ്ടിയും ഹാജരായിട്ടുണ്ട്. അഭിഭാഷകനും ആദ്യകാല നിയമസഭ എം എൽ സി യുമായിരുന്ന വിൽഫ്രഡ് സെബാസ്റ്റ്യനായിരുന്നു ഭർത്താവ്. ചെറിയതുറ സ്വദേശിയായ സെലിൻ കഴിഞ്ഞമാസം നാലിനും കോടതിയിൽ ഹാജരായിരുന്നു. ലോയേഴ്സ് കോൺഗ്രസിന്റെ ആദ്യ കമ്മിറ്റിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായിരുന്നു അവർ.