ഇനി പഠനമുറിയും സർക്കാർ വക

Written by Taniniram1

Published on:

ഒല്ലൂക്കര : പട്ടികജാതി വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുക എന്നത് ലക്ഷ്യമിട്ട് പട്ടികജാതി വിദ്യാർത്ഥികൾക്കായി പഠനമുറി ഒരുക്കുന്നതിന് സർക്കാർ ധനസഹായം നൽകുന്നു. പട്ടികജാതി വികസന വകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന പഠനമുറി ധനസഹായത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു‌. 54 പട്ടികജാതി വിദ്യാർഥികൾക്ക് 2 ലക്ഷം രൂപ വീതം നൽകുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ രവി നിർവഹിച്ചു. എസ്.സി.ഡി.ഒ സന്ധ്യ ടി.എം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, സ്റ്റാൻഡിംഗ്‌ കമ്മിറ്റി അംഗങ്ങളായ പി.എസ് ബാബു, രമ്യ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. അക്രഡിറ്റ് എഞ്ചിനീയർ വിബിത പദ്ധതി വിശദീകരണം നടത്തി. സീനിയർ ക്ലാർക്ക് ബീന, പ്രൊമോട്ടർമാരായ സ്‌മിത, സന്തോഷ്, അമൽ, അജിത തുടങ്ങിയവർ പങ്കെടുത്തു.

See also  മട്ടന്നൂരിലെ ധീരരക്തസാക്ഷി ശുഹൈബിന്റെ 6-ാം രക്തസാക്ഷി ദിനം

Leave a Comment