Saturday, April 5, 2025

എൻഐടിസിയുടെ 51-ാമത് സ്ഥാപനം വയനാട്ടിൽ പ്രവർത്തനമാരംഭിച്ചു

Must read

- Advertisement -

എൻഐടിസിയുടെ അൻപത്തിയൊന്നാമത്തെ ശാഖ വയനാട് കല്പറ്റ പുതിയ ബസ്റ്റാൻ്റിന് സമീപം എക്സോഡസ് ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു. കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് 2002ലെ ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ലിമിറ്റഡ് ആക്ടനുസരിച്ച് പ്രവർത്തനമാരംഭിച്ച സഹകരണ പ്രസ്ഥാനത്തിൻ്റെ വയനാട്ടിൽ പ്രവർത്തനമാരംഭിക്കുന്ന നാലാമത്തെ ശാഖയാണിത്. എൻഐടിസി മാനേജിങ് ഡയറക്ടർ കെ.പി. മനോജ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. കല്പറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ്, ഡോ. ഡി ഡി സഗ്ദേവ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

പ്രൊജക്ട് ഡയറക്ടർ ഡോ. മുഹമ്മദ് റാഫി, അഡ്മിൻ ഡയറക്ടർ ഹരികൃഷ്ണൻ, ജനറൽ മാനേജർ എം വിദ്യാസാഗർ, ഡയറക്ടർമാരായ കെ.പി.ജയകൃഷ്ണൻ, ജയകുമാർ, സനിത രാജു, എ ജി എം വിജേഷ് വിജയൻ, എച്ച് ആർ രേഷ്മ ഗോപി, പി ആർ ഒ മധു കെ വി, സ്റ്റേറ്റ്കോർഡിനേറ്റർമാരായ സന്തോഷ് കുമാർ, കെ കെ സദാനന്ദൻ, ചിന്തു സതീശൻ, ഇന്ദിര വിജയൻ, ജീവനക്കാർ, കസ്റ്റമേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.

സാധാരണക്കാർക്ക് സാമ്പത്തിക സുരക്ഷ ലഭ്യമാക്കുന്നതിനുള്ള ഒട്ടേറെ സ്കീമുകൾ അവതരിപ്പിച്ചാണ് എൻഐടിസിയുടെ പ്രവർത്തനം. കൂടുതൽ വിവരങ്ങൾക്ക് – ഫോൺ: 0487 2996929

See also  ന്യൂ ഇന്ത്യ ട്രാവല്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ ആറ് ശാഖകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഭാരതി സൂപ്പര്‍മാര്‍ക്കറ്റും, ഭാരതി ബയോബാഗ്‌സും ഉദ്ഘാടനം ചെയ്തു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article