പട്ടിക്കാട്. എൻഎച്ച് ലിങ്ക് റോഡ്സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നടപ്പാതയിൽഹാൻഡ്റെയിൽസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യാപാരികളുമായി പഞ്ചായത്തിൽ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡൻ്റ് പി.പി രവീന്ദ്രൻ വിളിച്ചുചേർത്ത യോഗത്തിൽ
വ്യാപാരികൾക്കുള്ള ആശങ്കകൾ പരിഹരിക്കാമെന്ന് പ്രസിഡന്റ് ഉറപ്പ് നൽകിയതായി വ്യാപാരികൾ പറഞ്ഞു. നഗരവത്ക്കരണം, അനധികൃത
വഴിയോര കച്ചവടം, പാർക്കിംഗ്, കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വ്യാപാരികളുമായി ആലോചിച്ച് തീരുമാനങ്ങൾ എടുക്കാമെന്ന് യോഗത്തിൽ പ്രസിഡന്റ് അറിയിച്ചതായും വ്യാപാരികൾ പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടിക്കാട് യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി, ജോയിന്റ് സെക്രട്ടറി സെനീഷ് പൗലോസ്, വ്യാപാരി
വ്യവസായി ഏകോപനസമിതി പട്ടിക്കാട് യൂണിറ്റ് പ്രസിഡൻ്റ് ജോബി പറപ്പുള്ളി, ജോയിന്റ് സെക്രട്ടറി സെനീഷ് പൗലോസ്, വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റ് സെക്രട്ടറി തോമസ് സാമുവേൽ, വൈസ് പ്രസിഡന്റ് സണ്ണി, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, ഏലിയാസ് പുതിയാമഠം, സുരേഷ് പൊങ്ങണാമൂല, ക്രിസ്റ്റോ സൈമൺ തുടങ്ങിയവർ യോഗത്തിൽ
പങ്കെടുത്തു.