Sunday, September 7, 2025

കോഴിക്കോടിന് പുതിയ ടാ​ഗോർ ഹാൾ; തയ്യാറായി 6 രൂപരേഖകൾ

Must read

- Advertisement -

കോഴിക്കോട് പുതിയ ടാ​ഗോർ ഹാൾ നിർമ്മിക്കാൻ തയ്യാറെടുത്ത് കോർപറേഷൻ. പദ്ധതി രൂപരേഖകളുടെ ആദ്യഘട്ട അവതരണവും പരിശോധനയും പൂർത്തിയായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആർക്കിടെക്ടുമാരുടെ പാനലിൽനിന്ന് 6 പേരാണ് പദ്ധതി രൂപരേഖകൾ സമർപ്പിച്ചത്. കോഴിക്കോട്ടുനിന്ന് 2 പേരും ഇതിലുൾപ്പെടും. നഗരത്തിന്റെ പാരമ്പര്യം നിലനിർത്തുന്ന രീതിയിലാണ് പുതിയ ടഗോർ ഹാൾ നിർമാണത്തിന് രൂപരേഖകൾ തയാറാക്കിയിരിക്കുന്നത്.

വിവിധ സ്ഥിരം സമിതി അധ്യക്ഷരും ധനകാര്യ കമ്മിറ്റിയംഗങ്ങളും എൻജിനീയറിങ് വിഭാഗം അധികൃതരും 6 രൂപരേഖകളുടെ അവതരണത്തിൽ പങ്കെടുത്തിരുന്നു. കോർപറേഷൻ മുന്നോട്ടുവച്ച നിർദേശങ്ങളും പരിഷ്കാരങ്ങളും കൂടി കണക്കിലെടുത്ത് പുതുക്കിയ രൂപരേഖകൾ ആർക്കിടെക്ടുകൾ തയ്യാറാക്കി അവതരിപ്പിക്കും. ഇതിനു ശേഷമേ ഇതിൽനിന്നൊരെണ്ണം തിരഞ്ഞെടുക്കൂ. അടുത്ത അവതരണത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല.

See also  കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളം ഇല്ലാതെ രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article