Saturday, April 5, 2025

അഞ്ചേരി ഗവ. ഹൈസ്‌കൂളിൽ നിർമിച്ച പുതിയ ബ്ലോക്ക് തുറന്നു

Must read

- Advertisement -

നവകേരള സൃഷ്ടിയിൽ കേരളത്തിന്റെ മൂലധനമായാണ് വിദ്യാഭ്യാസത്തെ ഈ സർക്കാർ നോക്കി കാണുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. തൃശൂർ കോർപ്പറേഷനു കീഴിലുള്ള അഞ്ചേരി ഗവ.ഹൈസ്‌കൂളിൽ നിർമിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പുതിയൊരു വിദ്യാഭ്യാസ സംസ്‌കാരത്തെയാണ് കേരളത്തിന് സമ്മാനിച്ചത്. ഭൗതിക മാസ്റ്റർ പ്ലാനിന് ഒപ്പം അക്കാദമിക മാസ്റ്റർ പ്ലാനും കൂടി ഉണ്ടാകണമെന്ന ലക്ഷ്യം ഫലപ്രപ്തി കണ്ടു. വിപുലമായ വിദ്യാഭ്യാസ സങ്കൽപ്പങ്ങളാണ് സർക്കാർ നടപ്പാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.പതിറ്റാണ്ടുകൾ പഴക്കമുള്ള അഞ്ചേരി ഗവ.ഹൈസ്‌കൂളിൽ കിഫ്ബി ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവിട്ട് രണ്ടു നിലകളിലായാണ് പുതിയ ബ്ലോക്ക് നിർമാണം പൂർത്തിയാക്കിയത്. തൃശ്ശൂർ കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങളിലെ 148-ാമത്തെ കർമ്മ പദ്ധതിയാണിത്. താഴത്തെ നിലയിൽ അടുക്കള, ഡൈനിങ് ഏരിയ, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയും ഒന്നാം നിലയിൽ നാല് ക്ലാസ്സ് മുറികളും ഒരു ടോയ്ലറ്റ് ബ്ലോക്കും ഉൾപ്പെടെയാണ് സജ്ജമാക്കിയിട്ടുള്ളത്.

കോർപ്പറേഷൻ മേയർ എം.കെ വർഗീസ് അധ്യക്ഷനായി. വിദ്യാഭ്യാസ കായികകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ എ ഗോപകുമാർ, ഡിവിഷൻ കൗൺസിലർമാരായ ഇ വി സുനിൽ രാജ്, ശ്യാമള വേണുഗോപാൽ, ഹെഡ്മിസ്ട്രസ് പി കെ സുനിത, പിടിഎ ഇ പ്രസിഡന്റ് ആൽബർട്ട് ജോസഫ്, എസ് എം സി ചെയർമാൻ ജീവൻ അഞ്ചേരി, എം പി ടി എ പ്രസിഡന്റ് രേഷ്മ രഞ്ജിത്ത്, സ്‌കൂൾ അധികൃതർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് പനംകുറ്റിച്ചിറ ഗവ. യുപി സ്‌കൂളിൽ ഒരു കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്താനായുള്ള സർക്കാർ അനുമതി ചടങ്ങിൽ മന്ത്രി കെ.രാജൻ മേയർ എം.കെ. വർഗീസിന് കൈമാറി.

തുടർന്ന് നിലവിലെ പ്രിൻസിപ്പാലും ദീർഘകാലമായി അഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കെമിസ്ട്രി അധ്യാപികയായ പ്രവർത്തിച്ച ഷീബ പി. മാത്യുവിനും എച്ച്.എസ്., യു.പി., വിഭാഗങ്ങളിലെ അധ്യാപകരായ ലീന മാത്യു, ജലജ കുമാരി എന്നിവർക്കുമുള്ള യാത്രയയയപ്പും നടത്തി. കഴിഞ്ഞ അധ്യയന വർഷത്തിൽ വാർഷിക പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള ആദരവും നൽകി. തുടർന്ന് കലാപരിപാടികളും അരങ്ങേറി.

See also  തൃപ്പൂണിത്തുറ സ്ഫോടനത്തിൽ പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും; മന്ത്രി വീണാ ജോര്‍ജ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article