Saturday, April 5, 2025

നടനകൈരളിയിൽ നവരസോത്സവം 13ന്

Must read

- Advertisement -

ഇരിങ്ങാലക്കുട: നടനകൈരളിയിൽ ഡിസംബർ 31 മുതൽ ആരംഭിച്ച് വേണുജി മുഖ്യ ആചാര്യനായി സംഘടിപ്പിച്ചു വരുന്ന 106- ാമത് നവരസസാധനശില്പശാലയിൽ പങ്കെടുക്കുവാൻ മികച്ച കലാകാരികൾ എഎത്തിയിരുന്നു. ഇന്ത്യയുടെ നാനാഭാഗത്തു നിന്നും എത്തിയ നടീനടന്മാർ അവരുടെ കലാപ്രകടനം നവരസോത്സവമായി 13-ാം തിയതി വൈകുന്നേരം 6 മണിക്ക് അവതരിപ്പിക്കും.

ചലച്ചിത്ര താരവും നർത്തകിയുമായ റിമ കല്ലിങ്കൽ (കൊച്ചി), ഒഡീസ്സി നർത്തകി കൊല്ലീന ശക്തി (യു എസ് എ), കഥക് നർത്തകി ബി കെ കൃതി (കർണാടകം), ചലച്ചിത്ര പ്രവർത്തക രമ്യ സർവദാദാസ് (ഇരിങ്ങാലക്കുട) എന്നിവർക്കു പുറമെ ഹിന്ദി ചലച്ചിത്ര രംഗത്തെ നവാഗതരായ തനിഷ മേത്ത, അഷീഷ് ജോഷി, അനൗഷ്ക സവേരി, മഞ്ജിരി പുപാല, അദ്വൈത് ഷെട്ടി, അജയ് മെഹ്റ (മുബൈ), അരിഹൻ്റ് ബോത്ര (സേലം), ദേവ് ശതപതി (വിശാഖപട്ട ണം), സങ്കേത് റെഡ്ഡി (ലാത്തൂർ) എന്നിവർ പങ്കെടുക്കുന്ന ഹ്രസ്വനാടകങ്ങളും അവതരിപ്പിക്കും.

See also  ജപ്തി നേരിട്ട വീട്ടുകാർക്ക് ആശ്വാസമായി എൻഎസ് എസ് യൂണിറ്റ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article