മോദിയുടെ കേരള സന്ദർശനം: തൃപ്രയാർ ക്ഷേത്രത്തിൽ ഇന്ന് സുരക്ഷാ പരിശോധന

Written by Taniniram1

Published on:

കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയേക്കും. നടനും ബിജെപി നേതാവുമായ സുരേഷ്​ ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി പ്രധാനമന്ത്രിയെത്തുന്നത്. കൊച്ചിയിൽ ഉൾപ്പെടെ രണ്ടു ദിവസത്തെ പരിപാടികളാണ് മോദിയ്ക്ക് കേരളത്തിലുള്ളത്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് റോഡ് മാർഗമാണ് തൃപ്രയാറിലേക്ക് എത്തുക. ഇതിന്റെ ഭാ​ഗമായി തൃപ്രയാർ ക്ഷേത്രത്തിൽ പൊലീസ് ഇന്ന് സുരക്ഷ പരിശോധന നടത്തും.

അതേസമയം നടനും ബിജെപി നേതാവുമായ സു​രേ​ഷ് ​ഗോ​പി​യു​ടെ മ​ക​ളു​ടെ​ ​വി​വാ​ഹം ചടങ്ങിൽ പ്രധാനമന്ത്രിയുടെ വരവിനെ തുടർന്ന് ഗുരുവായൂരിൽ നടത്താനിരുന്ന മറ്റ് വിവാഹങ്ങൾ മാറ്റിവച്ചുവെന്ന പ്രചരണവും സമൂഹമാധ്യമങ്ങളിൽ ശക്തമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ രംഗത്തെത്തിയിരിന്നു. പതിനേഴാം തീയതി ഗുരുവായൂരിൽ നടത്താൻ നിശ്ചയിച്ച വിവാഹങ്ങളിൽ ഒന്നു പോലും മാറ്റിവെച്ചിട്ടില്ലെന്ന് അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി. അന്നേദിവസം ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ല. എന്നാൽ സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തി കൊണ്ടുള്ള ക്രമീകരണം മാത്രമാണ് നടത്തുകയെന്നും ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ പറഞ്ഞു. അതല്ലാതെ പ്രചരിക്കുന്നത് പോലെ ക്ഷേത്രത്തിൽ നടത്താനിരുന്ന ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂരിൽ വിവാഹങ്ങൾ മാറ്റിവച്ചെന്നും റദ്ദാക്കിയെന്നുമുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രചരണങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗുരുവായൂർ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ വിശദീകരണവുമായി രംഗത്തെത്തിയത്. ഗുരുവായൂർ ​ക്ഷേ​ത്ര​ ​സ​ന്നി​ധി​യി​ൽ​ ​​രാ​വി​ലെ​ ​ഏ​ഴി​നും​ ​ഒ​മ്പ​തി​നും​ ​മ​ദ്ധ്യേ ന​ട​ക്കേ​ണ്ട​ ​വി​വാ​ഹ​ങ്ങ​ളു​ടെ​ ​സ​മ​യം​ ​നേ​രത്തെയാ​ക്കാ​നാ​ണ് ​ദേവസ്വം ബോർ‌ഡ് ശ്രമിക്കുന്നത്. വി​വാ​ഹ​സം​ഘ​ങ്ങ​ളു​ടെ​ ​അ​ഭി​പ്രാ​യം​ ​ആ​രാ​ഞ്ഞ​ ​ശേ​ഷ​മാ​ണ് ​സ​മ​യം​ ​നേ​ര​ത്തെ​യാ​ക്കു​ന്ന​തെന്നും ഗുരുവായൂർ ക്ഷേത്ര വൃത്തങ്ങൾ പറഞ്ഞു.​ പതിനേഴാം തീയതി 64​ ​വി​വാ​ഹ​ങ്ങ​ളാ​ണ് ഗു​രു​വാ​യൂ​രി​ൽ​ ​ന​ട​ക്കു​ന്ന​ത്.​ ​ഇ​തി​ൽ​ 11​ ​ഓ​ളം​ ​വി​വാ​ഹ​ങ്ങ​ളാ​ണ് ​രാ​വി​ലെ​ ​ഏ​ഴി​നും​ ​ഒ​മ്പ​തി​നും​ ​മ​ദ്ധ്യേ​ ​ന​ട​ക്കു​ന്ന​ത്.​ ​ഈ​ ​വി​വാ​ഹ​ങ്ങ​ളു​ടെ​ ​സ​മ​യ​മാ​ണ് ​മാ​റ്റു​ന്ന​തെന്നും ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.

Leave a Comment