മാറഞ്ചേരി ഹരിത കർമ്മസേനയ്ക്ക് ഇലക്ട്രിക് വാഹനം നൽകി

Written by Taniniram1

Published on:

മാറഞ്ചേരി: അജൈവ മാലിന്യശേഖരണം സുഗമമാക്കാൻ ഹരിത കർമ്മസേനയ്ക്ക് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഇലക്ട്രിക് വാഹനം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ വാഹനത്തിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു. 2023-24 വാർഷിക പദ്ധതിയിൽ 517,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. വൈസ് പ്രസിഡന്റ് അബ്ദു‌ൾ അസീസ്, മെമ്പർമാരായ ഹിളർ കാഞ്ഞിരമുക്ക്, നിഷാദ് അബൂബക്കർ, പഞ്ചായത്ത് സെക്രട്ടറി മണികണ്ഠൻ, അസിസ്റ്റന്റ് സെക്രട്ടറി സജു പ്രകാശ് തുടങ്ങിയവർ സംസാരിച്ചു . ഐആർടിസി അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് തൈപ്പറമ്പിൽ സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ വലിയവീട്ടിൽ നന്ദിയും പറഞ്ഞു.

See also  ദിവ്യക്കെതിരെ പരാതിയുമായി നവീന്റെ സഹോദരൻ… `‘ഭീഷണിപ്പെടുത്തി, ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണം’'

Leave a Comment