തൃശ്ശൂർ: ജനുവരി 20ന് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയിൽ ജില്ലയിലെ വഴിയോര കച്ചവട തൊഴിലാളികൾ കുടുംബസമേതം പങ്കെടുക്കാൻ അഴീക്കോടൻ ഹാളിൽ ചേർന്ന വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. യോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ കണ്ണൻ ഉദ്ഘാടനം ചെയ്തു. ടി സുധാകരൻ അധ്യക്ഷനായി.സിഐടിയു തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി യുപി ജോസഫ്മുഖ്യ പ്രഭാഷണം നടത്തി,
ടി സുധാകരൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇക്ബാൽ,യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ടി ശ്രീകുമാർ, ഇ വി ഉണ്ണികൃഷ്ണൻ, സരോജിനി തങ്കൻ, പിടി പ്രസാദ്,ശ്യാം തയ്യിൽ, രജിത വിജീഷ്, കെ മണികണ്ഠൻ ജെയിംസ് ആളൂർ, ജനിതഎം ജെ, ടി ഓ വിൻസെന്റ്, അജിത് കുമാർ. ജനിതജയൻ. ടി ഒ വിൻസൺ. ജിനി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.