വടക്കാഞ്ചേരി: കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലൂടെ ബഹുവർണ്ണ നിറത്തിലുള്ള കുതിരകളെയും ഏന്തി മച്ചാട് മാമാങ്കത്തിന് തട്ടക ദേശക്കാർ ക്ഷേത്രാങ്കണത്തിലെത്തി. ഉച്ചചൂടിനെ വകവയ്ക്കാതെ മച്ചാട് ദേശക്കാർ കുതിരക്കൊപ്പം ക്ഷേത്രത്തിൽ തിങ്ങിനിറഞ്ഞു. .കുംഭചൂട് കുതിരക്കളിയുടെ ആവേശ തിമർപ്പിൻ തട്ടകദേശക്കാർ മറന്നു. കരുമത്ര ദേശം ആചാര വെടികൾ മുഴക്കി കുതിരകളുമായി പാടങ്ങളിൽ കൂടി കുളപ്പുര മംഗലം ക്ഷേത്രത്തിൽ എത്തിയ ശേഷം ‘മറ്റു കുതിരകളുമായി തിരുവാണിക്കാവി ലെത്തി. മംഗലം അയ്യപ്പൻ കാവിലെ വെളുത്ത ആൺകുതിരയാണ് ആദ്യം കാവിലെത്തിയത്. മണലിത്തറ ദേശം കുംഭകുടവുമായി കാവിലെത്തി. പാർളിക്കാട് ദേശം റോഡുമാർഗം കാവിലെത്തി. ഉച്ചക്ക്പാണ്ടിമേളം നടന്നു. വൈകീട്ടും തട്ടകങ്ങളെ പ്രതിനിധീകരിച്ചുള്ള കുതിര വരവ് ഉണ്ടായിരുന്നു.
Related News