- Advertisement -
ഇരിങ്ങാലക്കുട : വേനൽ അവധിയോടനുബന്ധിച്ച് ആളൂർ പഞ്ചായത്തും ഗ്രാമിക കലാവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന “ദേശക്കാഴ്ച 2024” കലാസാംസ്കാരികോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് സൗജന്യ നാടക പരിശീലന കളരി സംഘടിപ്പിക്കുന്നു. ഏപ്രിൽ 16 മുതൽ 24 വരെ കുഴിക്കാട്ടുശ്ശേരി ഗ്രാമികയിലാണ് “വേനൽമഴ” എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. യു പി, ഹൈസ്ക്‌കൂൾ വിഭാഗത്തിലെ 40 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ഏപ്രിൽ 5ന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കായി 9447086932 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.