Friday, April 4, 2025

കൊടകരയിൽ വ്യാപക മോഷണം

Must read

- Advertisement -

കൊടകര : കൊടകര സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തിലും, സമീപത്തെ സെൻ്റ് ഡോൺ ബോസ്കോ ഹൈസ്ക്കൂളിലുമാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചയാണ് കവർച്ച നടന്നത് .പള്ളിയുടെ ഓഫീസ് മുറിയുടെയും, മതബോധന മുറിയുടെയും വാതിലുകളുടെ താഴ് താഴ്കർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. സ്കൂളിൽ ഗേറ്റുകളുടെയും, ഓഫീസിൻ്റെയും താഴ് തകർത്തു. കൊടകര പോലീസ് സ്ഥലത്തെത്തി സി സി ടി വി ദൃശങ്ങൾ പരിശോധിച്ചു വരുന്നു. രാവില ആറു മണിയോടെ പത്താം ക്ലാസ്സ് പരീക്ഷ ചോദ്യപേപ്പർ വന്നപ്പോഴാണ് സ്ക്കൂൾ അധികൃതർ മോഷണ വിവരം അറിയുന്നത്. എട്ടരയോടെയാണ് പള്ളിയിൽ മോഷണം നടന്നതായി അറിയുന്നത്. നഷ്ടം തിട്ടപ്പെടുത്തി വരുന്നു. കൊടകര നഗര ഹൃദയത്തിൽ നടന്ന മോഷണത്തിൽ ആശങ്കയിലാണ് വ്യാപാരികൾ.

See also  കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മോഡി ഇ ഡി കളിക്കുന്നുവെന്ന് : മുൻ എംപി സിഎൻ ജയദേവൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article