വലിയൊരു ആരവവും ആവേശവും ആയിരുന്നു തൃശ്ശൂർ എൽഡിഎഫ് സ്ഥാനാർത്ഥിയായ വിഎസ് സുനിൽകുമാർ ആറാട്ടുപുഴ പൂരത്തിന്റെ കാൽനാട്ട് കർമ്മത്തിന് പങ്കെടുക്കാൻ അവിടെ എത്തിയപ്പോൾ. അവിടുത്തെ അദ്ദേഹത്തിന്റെ അനുഭവം സ്ഥാനാർത്ഥിയായ വിഎസ് സുനിൽകുമാറിന്റെ വാക്കുകളിലൂടെ
“വലിയൊരു മേളപ്പെരുക്കത്തിന്റെ ഊർജ്ജമാണ് കുട്ടേട്ടന്റെ കൂടെ ചെലവഴിക്കുന്ന ഓരോ നിമിഷവും. ഔപചാരികതകൾ ഒന്നുമില്ലാത്ത അത്രമേൽ തീവ്രമായ അനുഭവമാണ് കുട്ടേട്ടൻ. എത്രയോ കാലമായുള്ള ഹൃദയബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. പെരുവനം ഗ്രാമത്തിന്റെ നന്മകൾ നിറഞ്ഞ ഒരു പച്ചമനുഷ്യനാണ് അദ്ദേഹം. കുട്ടേട്ടന്റെ കുടുംബവുമായും വളരെ അടുത്ത ബന്ധമാണ് ഉള്ളത്.
ഇന്ന് രാവിലെ, ആറാട്ടുപുഴ പൂരത്തിനു മുന്നോടിയായുള്ള തേവർപന്തലിന്റെ കാൽനാട്ട് ചടങ്ങിൽ കുട്ടേട്ടനൊപ്പം ഏതാനും സമയം ചെലവഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം” പന്തലിൻ്റെ കാൽനാട്ട് കർമ്മവും കഴിഞ്ഞ് ആറാട്ടുപുഴ- വല്ലച്ചിറ മേഖലയിലെ ജനങ്ങളുടെ സ്നേഹാവേശം നെഞ്ചേറ്റിയാണ് അവിടെ നിന്ന് മടങ്ങിയത്”..
ആറാട്ടുപുഴ പൂരത്തിന് പഞ്ചവാദ്യത്തിൽ പ്രാമാണ്യം വഹിക്കുന്ന പെരുവനം കുട്ടൻ മാരാരെ കണ്ട് സൗഹൃദം പുതുക്കി തൃശ്ശൂർ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ. ആറാട്ടുപുഴ- വല്ലച്ചിറ നിവാസികളുടെയും ആശംസകൾ ഏറ്റുവാങ്ങി പര്യടനം തുടരുന്നു.
വലിയൊരു ആരവവും ആവേശവും ആയിരുന്നു തൃശ്ശൂർ എൽഡിഎഫ് സ്ഥാനാർത്ഥിയായ വിഎസ് സുനിൽകുമാർ ആറാട്ടുപുഴ പൂരത്തിന്റെ കാൽനാട്ട് കർമ്മത്തിന് പങ്കെടുക്കാൻ അവിടെ എത്തിയപ്പോൾ. അവിടുത്തെ അദ്ദേഹത്തിന്റെ അനുഭവം സ്ഥാനാർത്ഥിയായ വിഎസ് സുനിൽകുമാറിന്റെ വാക്കുകളിലൂടെ “വലിയൊരു മേളപ്പെരുക്കത്തിന്റെ ഊർജ്ജമാണ് കുട്ടേട്ടന്റെ കൂടെ ചെലവഴിക്കുന്ന ഓരോ നിമിഷവും. ഔപചാരികതകൾ ഒന്നുമില്ലാത്ത അത്രമേൽ തീവ്രമായ അനുഭവമാണ് കുട്ടേട്ടൻ. എത്രയോ കാലമായുള്ള ഹൃദയബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. പെരുവനം ഗ്രാമത്തിന്റെ നന്മകൾ നിറഞ്ഞ ഒരു പച്ചമനുഷ്യനാണ് അദ്ദേഹം. കുട്ടേട്ടന്റെ കുടുംബവുമായും വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഇന്ന് രാവിലെ, ആറാട്ടുപുഴ പൂരത്തിനു മുന്നോടിയായുള്ള തേവർപന്തലിന്റെ കാൽനാട്ട് ചടങ്ങിൽ കുട്ടേട്ടനൊപ്പം ഏതാനും സമയം ചെലവഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം” പന്തലിൻ്റെ കാൽനാട്ട് കർമ്മവും കഴിഞ്ഞ് ആറാട്ടുപുഴ- വല്ലച്ചിറ മേഖലയിലെ ജനങ്ങളുടെ സ്നേഹാവേശം നെഞ്ചേറ്റിയാണ് അവിടെ നിന്ന് മടങ്ങിയത്”..ആറാട്ടുപുഴ പൂരത്തിന് പഞ്ചവാദ്യത്തിൽ പ്രാമാണ്യം വഹിക്കുന്ന പെരുവനം കുട്ടൻ മാരാരെ കണ്ട് സൗഹൃദം പുതുക്കി തൃശ്ശൂർ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ. ആറാട്ടുപുഴ- വല്ലച്ചിറ നിവാസികളുടെയും ആശംസകൾ ഏറ്റുവാങ്ങി പര്യടനം തുടരുന്നു.