Saturday, April 5, 2025

സോഷ്യൽ മീഡിയയിൽ ഇന്നസെന്റിന്റെ ഓർമ്മകൾ പങ്കുവെച്ച് വി. എസ്. സുനിൽകുമാർ

Must read

- Advertisement -

തൃശൂർ(THRISSUR) : ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ ഓർമ്മദിനത്തിൽ അനുസ്മരണ കുറിപ്പുമായി തൃശൂരിലെ ഇടത് സ്ഥാനാർഥി അഡ്വ. വിഎസ് സുനിൽകുമാർ(ADV. V.S. SUNILKUMAR). പ്രിയപ്പെട്ട ജ്യേഷ്ഠസഹോദന്റെ സ്നേഹസ്മരണകൾക്കു മുന്നിൽ പ്രണാമമർപ്പിക്കുന്നെന്ന് സുനിൽ കുമാറിന്റെ പോസ്റ്റ്‌. ചാലക്കുടിയിലെ ഇടത് സ്ഥാനാർഥി പ്രൊഫ. രവീന്ദ്രനാഥ് ഇന്നസെന്റിന്റെ കുടുംബത്തോടൊപ്പം കല്ലറയിലെത്തി പുഷ്പങ്ങൾ അർപ്പിച്ചു. കഴിഞ്ഞവർഷം മാർച്ച് 26നായിരുന്നു ഇന്നസെന്റ് വിടപറഞ്ഞത്.

സ്നേഹം, സൗഹൃദം, എൻ്റെ സഖാവ് എന്ന തലക്കെട്ടോടെ ഇന്നസെന്റ് മായുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിഎസ് സുനിൽ (V.S.SUNILKUMAR)കുമാറിൻ്റെ അനുസ്‌മരണം. പ്രിയപ്പെട്ട ഇന്നസെന്റേട്ടൻ വിടപറഞ്ഞിട്ട് ഒരു വർഷം. നല്ല ചങ്ങാതിയായും സഖാവായും വെള്ളിത്തിരയിൽ അങ്ങേയറ്റം അർപ്പണബോധത്തോടെ മികച്ച നടനായും ജീവിച്ച അദ്ദേഹം നമ്മുടെയെല്ലാം മനസ്സിലും ഓർമ്മകളിലും ഒരു നിർമ്മലചിരിയായി നിറഞ്ഞുനിൽക്കുന്നു. പ്രിയപ്പെട്ട ജ്യേഷ്ഠസഹോദന്റെ സ്നേഹസ്മരണകൾക്കു മുന്നിൽ പ്രണാമമർപ്പിക്കുന്നു.’ വിഎസ് സുനിൽ കുമാർ കുറിച്ചു.

ഇന്നസെന്റുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന രാഷ്ട്രീയ നേതാവാണ് വിഎസ് സുനിൽ കുമാർ. നേരത്തെ ഇന്നസെന്റിന്റെ സുനിൽ കുമാറിൻ്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച സമയത്തായിരുന്നു ഇന്നസെന്റിന്റെ ജന്മദിനം. അന്ന് ഇന്നസെന്റും സുനിൽ കുമാറും ഒരുമിച്ചുള്ള ചിത്രമായിരുന്നു ഇന്നസെന്റിന്റെ മകൻ സോനറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഇന്ന് അപ്പച്ചന്റെ ജന്മദിനം. ഈ ഫോട്ടോ നിങ്ങളുമായി പങ്കുവയ്ക്കാൻ ഇതിലും നല്ല ഒരു ദിവസം ഞാൻ കാണുന്നില്ല. അത്രമേൽ ഇഷ്ട‌മായിരുന്നു വിഎസ് സുനിൽകുമാറിനോട്. ഞാനും എന്റെ കുടുംബവും ഒപ്പം ഉണ്ടാകും എന്നും സോണറ്റു കുറിച്ചു.

See also  അച്ഛൻ വഴക്ക് പറഞ്ഞതിന് വീട് വിട്ടിറങ്ങിയ 15-കാരനെ കണ്ടെത്തി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article