- Advertisement -
തൃശൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ UDF സ്ഥാനാർത്ഥി കെ മുരളീധരൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കളക്ടർ വി.ആർ. കൃഷ്‌ണതേജയ്ക്കാണ് UDF സ്ഥാനാർത്ഥി നാമനിർദേശപത്രിക സമർപ്പിച്ചത്. നേതാക്കളുൾപ്പടെയുള്ള ഗോൺഗ്രസ് പ്രവർത്തകരുടെ അകമ്പടിയോടെ വലിയ ജാഥയായാണ് കെ മുരളീധരൻ കളക്ടറേറ്റിലെത്തിയത്. കെ മുരളീധരന് കെട്ടിവയ്ക്കാനുള്ള പണം നിലവിലെ എം പി, ടി എൻ പ്രതാപന്റെ ഈ മാസത്തെ ശമ്പളത്തിൽ നിന്നുമാണ് നൽകിയിരിക്കുന്നത്.