- Advertisement -
തൃശൂര്‍: സ്വാതി തിരുനാളിന്റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രദ്ധാഞ്ജലിയായി വടക്കാഞ്ചേരി ദക്ഷിണ ആര്‍ട്‌സ് സ്‌പേസിന്റെ ആഭിമുഖ്യത്തില്‍ 16ന് വൈകിട്ട് 6.30ന് റീജിയണല്‍ തിയേറ്ററില്‍ മോഹിനിയാട്ടം അവതരിപ്പിക്കും. മോഹിനിയാട്ടം കലാകാരി കലാമണ്ഡലം അശ്വതി ശങ്കര്‍ലാലും ശിഷ്യരായ കിരണ്‍ കൃഷ്ണ, ദേവീകൃഷ്ണ, അര്‍ച്ചന, വര്‍ഷ എന്നിവരും ചേര്‍ന്നാണ് നൃത്താഞ്ജലി നടത്തുക. സ്വാതി തിരുനാളിന്റെ ആറ് കൃതികളെ ഉപജീവിച്ചാണ് നൃത്തരൂപം തയ്യാറാക്കിയിട്ടുള്ളതെന്ന് കലാമണ്ഡലം അശ്വതി ശങ്കര്‍ ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഗീതജ്ഞന്‍ ഡോ. ശ്രീവല്‍സന്‍ ജെ. മേമോന്‍ ഉദ്ഘാടനം നിര്‍വഹിക്കും. നൃത്താവതരണം ഒന്നര മണിക്കൂറാണ്. പ്രവേശനം സൗജന്യം.