- Advertisement -
തൃശൂർ : കേരളം ഇന്ന് അഭിമുഖീ കരിക്കുന്ന ഒരു ആഗോള പ്രശ്നമാണ് വിഭാഗീയത. മനുഷ്യരെ പല തട്ടിൽ ആക്കി വിള്ളലുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുവെന്ന് നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു. വിഎസ് സുനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ജയരാജ് വാര്യരുടെ വീട് സന്ദർശന വേളയിലാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്.
ഈ വിഭാഗീയതക്കെതിരെ ഇടതുപക്ഷത്തിനേ പോരാടാൻ കഴിയൂ. മതേതരത്വത്തിന്റെ മഹാ മാതൃകയാണ് ഇടതുപക്ഷം എന്നും ഇടതുപക്ഷം ജയിച്ചവരുമ്പോൾ നമ്മൾ ആഹ്ളാദിക്കുന്നത് മനുഷ്യരെ ഒരുപോലെ കാണാനും ഒന്നിച്ച് കൈകോർക്കാനും കെട്ടിപ്പിടിക്കാനും ഇടതുപക്ഷത്തിന് കഴിയും എന്നും ജയരാജ് വാര്യർ അഭിപ്രായപ്പെട്ടു. സ്ഥാനാർത്ഥിക്ക് വിജയാശംസകൾ നേരാനും അദ്ദേഹം മറന്നില്ല.