Sunday, April 6, 2025

തൃശ്ശൂര്‍ മരോട്ടിച്ചാലിൽ വീണ്ടും കാട്ടാനയിറങ്ങി

Must read

- Advertisement -

തൃശ്ശൂര്‍ : തൃശ്ശൂര്‍ മരോട്ടിച്ചാൽ ചുള്ളിക്കാവിൽ വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. മരോട്ടിച്ചാൽ സ്വദേശി ലോനപ്പൻ്റെ 300 ൽ പരം നേന്ത്രവാഴകളാണ് ആന നശിപ്പിച്ചത്. പഞ്ചായത്തിന്‍റെ മികച്ച വാഴകര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച കര്‍ഷകനാണ് ലോനപ്പന്‍. ലോനപ്പൻ കൃഷി ചെയ്ത 6 മാസം പ്രായം വരുന്ന തേനി ഇനത്തിൽപ്പെട്ട 300ൽ പരം നേന്ത്രവാഴകളാണ് ആന ഒറ്റ രാത്രി കൊണ്ട് ചവിട്ടി മെതിച്ചത്. ഇതോടെ കർഷകന് കടുത്ത സാമ്പത്തിക നഷ്ട്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ കർഷകൻ്റെ 1,800 വാഴകൾ കാട്ടാന നശിപ്പിച്ചിരുന്നു. ഇതിന് ഒരു രൂപ പോലും നഷ്ട്ടപരിഹാരമായി ലഭിച്ചില്ലെന്നും, ഇത്തവണയും നഷ്ട്ടപരിഹാരം ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്നും ലോനപ്പന്‍ പറഞ്ഞു. കൂടാതെ സമീപത്തെ തെങ്ങുകളും ആന കുത്തിമറിച്ചിട്ടു. വന്യമൃഗ ശല്യം തടയാൻ സമീപത്തുതന്നെ വൈദ്യുത വേലി ഉണ്ടെങ്കിലും അത് കൃത്യമായി പ്രവർത്തിക്കുന്നില്ല. ഇപ്പോൾ ആന ശല്യത്തിൽ നിന്നും രക്ഷനേടാൻ ആകെ ഉള്ള ആശ്രയം പടക്കം പൊട്ടിക്കൽ മാത്രമാണ്. ഇത്തരത്തിൽ കൃഷി ഇറക്കി വിളവെടുക്കുന്ന സമയം വരെയുള്ള ദിവസങ്ങളിൽ പടക്കം പൊട്ടിക്കാനായി മാത്രം 3,000 രൂപയോളം ചിലവ് വരുന്നതായും കർഷകർ പറയുന്നു. ആനക്ക് പുറമേ പന്നി, മാൻ തുടങ്ങിയവയുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. നിരന്തരം വന്യമൃഗശല്യത്തെ തുടർന്ന് കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് പ്രദേശത്തെ കർഷകർ പറയുഞ്ഞു.

See also  വിവാഹപ്പന്തലിൽ ചേച്ചിക്ക് പകരം അനിയത്തി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article