തൃശൂർ : ഈ വർഷത്തെ പൂരം പ്രദർശനം(POORAM EXIBITION) ഞായറാഴ്‌ച മുതൽ മേയ് 22 വരെ നടക്കുമെന്ന് പ്രദർശനക്കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഏപ്രിൽ 19, 20 തീയതികളിലാണ് പൂരം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിലുള്ള 61-ാമത് പ്രദർശനമാണിത്. വൈകീട്ട് അഞ്ചിന് ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണൻ (K,RADHAKRISHNAN)ഉദ്ഘാടനം ചെയ്യും.180-ൽപ്പരം സ്റ്റാളുകളും എഴുപതിലധികം പവിലിയനുകളുമാണ് ഈ വർഷം പൂരനഗരിയിൽ ഒരുക്കുന്നത്. ഐ.എസ്.ആർ.ഒ., ബി.എസ്.എൻ.എൽ., കയർ ബോർഡ്, ഫാം ഇൻഫർമേഷൻ ബ്യൂറോ, കേരള പോലീസ്, എക്സൈസ് വകുപ്പ്, ജില്ലാപഞ്ചായത്ത്, കാർഷിക സർവകലാശാല, വെറ്ററിനറി സർവകലാശാല തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും ഗുരുവായൂർ ദേവസ്വവും ജൂബിലി മിഷൻ മെഡിക്കൽ കോളേജും ഈ വർഷവും പവിലിയനുമായുണ്ട്. റോബോട്ടിക്സ് ഏനിമൽസിന്റെ പ്രദർശനം, സൂപ്പർ റിയാലിറ്റി ഡോം തിയേറ്റർ എന്നിവ ഈ വർഷത്തെ പ്രത്യേകതകളാണ്. ഒട്ടേറെ സ്വകാര്യ പവിലിയനുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വ്യാപാര സ്റ്റാളുകളുമുണ്ടാകും. കുട്ടികൾക്ക് വിനോദോപാധികളുടെ വിപുലമായ സൗകര്യങ്ങളുമുണ്ടാകും. എല്ലാ ദിവസവും ഓഡിറ്റോറിയത്തിൽ കലാപരിപാടികളും അരങ്ങേറും.
Related News