Saturday, April 5, 2025

കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത്

Must read

- Advertisement -

കടപ്പുറം: സമേതം പദ്ധതിയുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഗ്രാമസഭാ സംഘടിപ്പിച്ചു. ബ്ലാങ്ങാട്പി.വി.എം.എ.എൽ പി സ്‌കൂളിൽ സംഘടിപ്പിച്ച ഗ്രാമസഭയിൽ പഞ്ചായത്തിലെ വ്യത്യസ്ത‌ വാർഡുകളിൽ നിന്നായി 110വിദ്യാർത്ഥി വിദ്യാർഥിനികൾ പങ്കെടുത്തു.
കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് കാഞ്ചന മൂക്കൻ ഉദ്ഘാടനം ചെയ്തു‌. കടപ്പുറം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശുഭ ജയൻ അധ്യക്ഷത വഹിച്ചു. കുട്ടികളിൽ ഭരണഘടന മൂല്യങ്ങളും രാഷ്ട്രീയ സാമൂഹിക പ്രതിബദ്ധതയും വളർത്തുക എന്നതാണ് ഗ്രാമസഭയുടെ ലക്ഷ്യം. വികസന സ്റ്റാൻഡിൽ കമ്മിറ്റി ചെയർപേഴ്സൺ സ്വാലിഹ ഷൗക്കത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ അലി, മെമ്പർമാരായ ശ്രീജ രാധാകൃഷ്ണ‌ൻ, അബ്‌ദുൽ ഗഫൂർ, സുനിത പ്രസാദ്, പി.വി.എം.എ.എൽ.പി സ്കൂ‌ൾ ഹെഡ്‌മിസ്ട്രസ്‌ ഷീബ, മാനേജർ രവീന്ദ്രൻ, പി.ടി.എ പ്രസിഡൻ്റ് രാജി രതീഷ്, മദർ പി.ടി.എ പ്രസിഡന്റ്റ് തമന്ന, പി.ടി.എ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.

See also  സ്കൂൾ ബസിൻ്റെ മുൻവശത്ത് നിന്ന് തീയും പുകയും; പൂർണമായും കത്തിനശിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article