തൃശ്ശൂർ : ഇരയുടെ കൈയിൽ നിന്നും പണയം വയ്ക്കാൻ വാങ്ങിയ സ്വർണം തിരികെ നൽകാനാണെന്ന വ്യാജേന വീടിനുള്ളിൽ കയറി ബലാത്സംഗം ചെയ്ത കേസ്സിൽ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി. ഇരയുടെ ബന്ധുവായ പ്രതി കണ്ടാണശ്ശേരി വില്ലേജ് ചൊവ്വല്ലൂർ വലിയകത്ത് വീട്ടിൽ സദഖ് (27) ആണ് കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. 2018 ഏപ്രിൽ മാസത്തിലായിരുന്നു സംഭവം. പണയം വയ്ക്കാൻ വാങ്ങിയ കൈ ചെയിൻ തിരികെ നൽകാനെന്ന വ്യാജേന വീട്ടിൽ എത്തി വാതിൽ തുറന്നില്ലെങ്കിൽ ഇര വിളിച്ചിട്ടാണ് വന്നതെന്ന് നാട്ടുകാരോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അതിക്രമം. കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ലിഷ. എസ് 22 വർഷം കഠിനതടവിനും 110000 രൂപ പിഴ അടക്കാനും കല്പിച്ചു. പിഴ സംഖ്യയിൽ 100000 രൂപ ഇരക്ക് നൽകുന്നതിനും കോടതി ഉത്തരവിട്ടു. ഈ കേസ്സിൽ ഗുരുവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ബാലകൃഷ്ണൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും പിന്നീട് ഇൻസ്പെക്ടർ മനോജ് കുമാർ കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ. എസ് ബിനോയ്, അഡ്വക്കേറ്റ് രഞ്ജിക, കെ.ചന്ദ്രൻ, അനുഷ എന്നിവർ ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വേണ്ടി ഗുരുവായൂർ എസ്.സി.പി.ഒ ടി കെ ഷിജു എന്നിവർ ഹാജരായി.
ബലാത്സംഗ കേസ്സിൽ പ്രതിക്ക് 22വർഷം കഠിന തടവും 110000 രൂപ പിഴയും

- Advertisement -