Friday, April 4, 2025

പട്ടാപ്പകൽ മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി: കുട്ടികളെ തട്ടിക്കൊണ്ടു പോകൽ സംഘം വ്യാപകം

Must read

- Advertisement -

പട്ടിക്കാട് : ആൽപ്പാറ വാരിയത്ത് പടിയിൽ വടക്കുംപാടം റോഡിന് സമീപം മൂന്ന് കുട്ടികളെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. സംഭവത്തിന് ദൃക്സാക്ഷിയായ കുട്ടി നൽകിയ വിവരത്തെ തുടർന്ന് ഒല്ലൂർ എഎസ്പി മുഹമ്മദ് നദീമുദ്ദീൻ ഐപിഎസ്, പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ ജെ.എസ് പ്രമോദ്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ഇന്ന് രാവിലെ ഒമ്പതേമുക്കാലോടെയാണ് വടക്കുംപാടം ആത്മാലയത്തിന് മുന്നിലൂടെ പോകുന്ന റോഡിൽ നിന്ന് വാരിയത്തുപടിയിലേക്ക് തിരിയുന്ന ഭാഗത്ത് വെച്ച് വെളുത്ത ഒമ്‌നി വാനിൽ വന്ന മൂന്നംഗ സംഘം കുട്ടികളെ ബലമായി പിടിച്ചു കൊണ്ടു പോയത്. ഈ സമയം സൈക്കിളിൽ പിന്നാലെ വരികയായിരുന്ന പരിസര വാസിയായ കുട്ടി ഇത് കണ്ടു. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള വാനിൻ്റെ നമ്പർ മറച്ചിരുന്നതായും വാനിൽ വന്നവരെയും അവർ ബലമായി പിടിച്ചു കൊണ്ടുപോയ കുട്ടികളെയും താൻ ഇതിന് മുമ്പ് അവിടെയെങ്ങും കണ്ടിട്ടില്ലെന്നും കുട്ടി പോലീസിനോട് പറഞ്ഞു.

കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പീച്ചി പോലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വിശദമായ പരിശോധന നടത്തി. വാഹനം റോഡിലൂടെ കടന്നുപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി പരിശോധിച്ച് വരികയാണ്. വിവിധ സ്റ്റേഷനുകളിലേക്കും ടോൾ പ്ലാസകളിലേക്കും വിവരങ്ങൾ നൽകിയിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്.

See also  എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി മാസപ്പടി നല്‍കില്ല: ബാര്‍ ഉടമകള്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article