- Advertisement -
തൃശ്ശൂർ : കൊമ്പുകലാകാരൻ പേരാമംഗലം വിജയനെ പുരോഗമന കലാ സാഹിത്യസംഘം പേരാമംഗലം യൂണിറ്റ് ആദരിച്ചു. കലാമണ്ഡലം ഗോപി വിജയനെ പൊന്നാട അണിയിച്ചു. ജില്ലാ സെക്രട്ടറി ഡോ. എം.എൻ. വിനയകുമാർ യോഗം ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ബ്രിജേഷ് അധ്യക്ഷനായി. ജില്ലാ ട്രഷറർ ഡോ. വിശ്വനാഥൻ, ഡോ. ഷീല, രഘു ഗുരുകൃപ, മണികണ്ഠൻ കല്ലാറ്റ്, മിനി പുഷ്‌കരൻ, എം.എം. ബാബു, സുഭാഷ് വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.